പ്രായം പഠനത്തിന് തടസ്സമല്ല ; 79ാം വ​യ​സ്സി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ പാ​സാ​യി എടാട്ടുകാരന്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

മാള : 79ാം വയസ്സില്‍ പ്ലസ് ടു പരീക്ഷ ജയിച്ചു ചരിത്രം രചിച്ച് മാള കാവനാട് എടാട്ടുകാരന്‍ ജോര്‍ജ് (79). 2015 ല്‍ എസ്.എസ്.എല്‍.സി ജയിച്ചതിന് ശേഷം പ്ലസ് ടു കൂടി കടന്നുകൂടണമെന്ന മോഹം ഉണ്ടായിരുന്നു. 2018-19ല്‍ എഴുതിയെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടു. പ്രതീക്ഷ കൈവിടാതെ ശ്രമം തുടരുകയായിരുന്നു. മാള പഞ്ചായത്തിലെ കോഓഡിനേറ്റര്‍ ചിത്രയുടെ നേതൃത്വത്തിലാണ് പരീക്ഷ പഠനത്തിന് തുടക്കം കുറിച്ചത്. മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം.

രാത്രിയും പകലുമെന്നില്ലാതെ പഠനമായിരുന്നു. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്. ഒരു എ, രണ്ട് ബി, രണ്ട് സി പ്ലസ്, ഒരു സി എന്നിങ്ങനെ മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ഏഴാം ക്ലാസ് കഴിഞ്ഞതോടെ പഠനം നിര്‍ത്താനാണ് പിതാവ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പലരുടെയും ഇടപെടലിലൂടെ പഠനം തുടര്‍ന്നു. പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരിെക്ക പരീക്ഷക്ക് രണ്ട് മാസമുള്ളപ്പോള്‍ പഠനം നിര്‍ത്തേണ്ടതായും വന്നു. പിന്നീട് കുരുവിലശ്ശേരി സഹകരണ ബാങ്കില്‍ ജോലിക്ക് പോയി. പ്യൂണ്‍ തസ്തികയിലായിരുന്നു. ഇവിടെ നിന്നും പിരിഞ്ഞതോടെയാണ് പഠനമോഹം വീണ്ടുമുദിച്ചത്. ഭാര്യ കൊച്ചുത്രേസ്യ 2011ല്‍ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...