റാന്നി: വൈക്കം ഗവ. യു.പി. സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം ദേശാഭിമാനത്തോടും ആവേശത്തോടും കൂടി ആഘോഷിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. പ്രകാശ് പതാക ഉയർത്തി. വാർഡ് മെമ്പർ മന്ദിരം രവീന്ദ്രൻ, പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ, പ്രഥമധ്യാപകന്‍ സി.പി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസംഗങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശീയ ഐക്യത്തിന്റെ പ്രാധാന്യവും പങ്കുവെച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, ഡോക്യൂമെന്ററി പ്രദർശനം എന്നിവ ചടങ്ങിനെ വർണ്ണശബളമാക്കി. കുട്ടികളുടെ കലാപരിപാടികൾക്കുശേഷം പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു. ദേശസ്‌നേഹത്തിന്റെ ആത്മാവ് കുട്ടികളുടെ മനസ്സിൽ വളർത്തിക്കൊണ്ട്, ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം നൽകി ആഘോഷം സമാപിച്ചു.






























