അരുവിക്കരയിൽ പകൽ സമയത്ത് വീട് കുത്തി തുറന്ന് 8.6 ലക്ഷം രൂപയും 32 പവനും മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അരുവിക്കരയിൽ പകൽ സമയത്ത് വീട് കുത്തി തുറന്ന് 8.6 ലക്ഷം രൂപയും 32 പവനും മോഷ്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി.ആർ ന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ ഭർത്താവ് മുരുകൻ ജയ്ഹിന്ദ് ടി.വി ജീവനക്കാരനാണ്. അരുവിക്കര -ചെറിയ കൊണി – കാവുനടയിൽ ഉള്ള മെയിൽ റോഡിനോട് ചേർന്ന വീട്ടിലാണ് മോഷണം നടന്നത്. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാൻസ് നൽകാൻ സൂക്ഷിച്ച 8 ലക്ഷം രൂപയും വീട്ടിൽ അല്ലാതെ ഉണ്ടായിരുന്ന 65,000 രൂപയും ആണ് മോഷണം പോയത്.

ഇതിന് പുറമെ രാജിയുടെയും മക്കളുടെയും 32 പവൻ സ്വർണ്ണവും മോഷണം പോയിട്ടുണ്ട്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത് എന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് മോഷണം പോയത്. സംഭവ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ അയൽവാസിയായ വീട്ടമ്മയാണ് രണ്ട് പേർ മതിൽചാടി സഞ്ചിയും തൂക്കി കാറിൽ പോകുന്നത് കണ്ടത്.

തുടർന്ന് സംശയം തോന്നിയ ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുരുകനും ഭാര്യയും ജോലി സ്ഥലത്ത് നിന്നും എത്തി പരിശോധിച്ചപ്പോൾ ആണ് വീട്ടിൽ മോഷണം നടന്നത് അറിയുന്നത്. സ്ഥലവിൽപ്പന നടത്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഉടൻ അരുവിക്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് ഫോറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...