ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈ നഗരത്തില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. വില്ലിവാക്കം സ്വദേശിയായ ഗുണ്ടാ നേതാവ് ഡബിള്‍ രഞ്ജിത്തിനെയാണ് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം നഗരത്തിലെ ന്യൂ ആവടി റോഡില്‍ വച്ച്‌ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വില്ലിവാക്കം, ഐസിഎഫ്, ഷോളവാരം സ്റ്റേഷനുകളിലായി രണ്ട് കൊലപാതക കേസുകളിലും നിരവധി വധശ്രമക്കേസുകളിലും പ്രതിയായ ഡബിള്‍ രഞ്ജിത്ത് എന്ന് വിളിക്കുന്ന വില്ലിവാക്കം അഗതീശ്വര്‍ കോവില്‍ സ്ട്രീറ്റിലെ ഗുണ്ടയെയാണ് എതിരാളികളായ ഗുണ്ടാസംഘം ന്യൂ ആവടി റോഡില്‍ വച്ച്‌ വെട്ടിക്കൊന്നത്. എ കാറ്റഗറി റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്ക് 22 വയസ് മാത്രമായിരുന്നു പ്രായം.

ഒരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം റെഡ് ഹില്‍സ് പ്രദേശത്തേക്ക് താവളം മാറ്റിയിരുന്നു. എതി‍ര്‍ സംഘത്തിലെ ഗുണ്ടകള്‍ ആക്രമിച്ചേക്കുമെന്ന ഭയത്തിലായിരുന്നു ഇത്. വട്ടിപ്പലിശ പിരിച്ച പണം പങ്കിടുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടാഴ്ച മുമ്പ് രഞ്ജിത്ത് മറ്റൊരു ഗുണ്ടയായ സൊട്ടൈ സെല്‍വത്തെ ആക്രമിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് ഇരു സംഘങ്ങളും പരസ്പരം ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നു. രഞ്ജിത്തും കൂട്ടാളി സതീഷും സൊട്ടെ സെല്‍വത്തെ നേരിടാന്‍ ആയുധങ്ങളുമായി ബൈക്കില്‍ പോകുന്നതിനിടെ എതിര്‍സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. രഞ്ജിത് നഗരമധ്യത്തില്‍ വെട്ടേറ്റ് കിടന്ന് ചോരവാര്‍ന്ന് മരിച്ചു. കൂട്ടാളി സതീഷിനും ഗുരുതരമായി പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...