അസമിൽ 8 കോടിയുടെ ഹെറോയിൻ പിടികൂടി ; 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവിധ സംഭവത്തിൽ 2 പേർ പിടിയിലായി. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പോലീസും തിരിച്ച് വെടിവെച്ചു.

വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാൻ തെരച്ചിൽ തുടരുകയാണ്. രണ്ട് പേർ നാഗാലാൻഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാഗോൺ നോനോയിയിൽ കാറിൽ കടത്താൻ ശ്രമിച്ച 2 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആർ കെ ഹോപ്പിംഗ്‌സാണ് അറസ്റ്റിലായത്. ദിമാപൂരിൽ നിന്ന് നാഗോണിലേക്ക് ഇയാൾ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...