എട്ട് ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ; കോട്ടയത്തും ഇടുക്കിയിലും കാസര്‍കോടും ഇഞ്ചോടിഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോ​ഗമിക്കവെ എട്ടു ജില്ലകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്. എറണാകുളം മലപ്പുറം വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടും കായംകുളത്തും അരൂരും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും കാസര്‍കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പട്ടാമ്പി, തൃത്താല, കുന്ദമം​ഗലം, കുറ്റ്യാടി, നിലമ്പൂര്‍, കുണ്ടറ, ചവറ, അരുവിക്കര, തിരൂരങ്ങാടി, കൊടുവള്ളി മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ വോട്ട് നില മാറിമറിഞ്ഞ പാലായില്‍ നിലവില്‍ മാണി സി കാപ്പനാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മയും ജലീലും പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. തവനൂരില്‍ ജലീലിനെതിരെ മികച്ച ലീഡോടെ ഫിറോസ് കുന്നംപറമ്പില്‍ മുന്നോട്ട് പോകുകയാണ്. കുണ്ടറയില്‍ പി സി വിഷ്ണു നാഥാണ് ലീഡ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...