ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂതെഹ്‍രി : ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച തെഹ്‌രി ജില്ലയിലെ ചമ്പ പ്രദേശത്താണ് യൂട്ടിലിറ്റി പിക്കപ്പ് വാഹനം ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഘൻസാലിയിലെ ത്യോൾധാർ ഗ്രാമവാസികളാണ് മരിച്ചത്. ഹരിദ്വാറിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇവർ. ​ഗ്രാമീണൽ സഞ്ചരിച്ച ബൊലേറോ ക്യാമ്പറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാൾ പറഞ്ഞു.

അപകടസമയത്ത് വാഹനത്തിൽ ഏകദേശം 10 പേർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർ എട്ട് മൃതദേഹങ്ങൾ കണ്ടെടുക്കുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ലോക്കൽ പോലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...