Saturday, July 5, 2025 4:55 am

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി ; 800 റോഡുകൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സിഎംഎൽആർആർപി) ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഞായറാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. രാവിലെ 11 മണിക്ക് തൃത്താല തിരുമ്മിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം സെന്ററിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അതേ സമയത്ത് തന്നെ മറ്റ് പൂർത്തിയായ റോഡുകളിലും ഉദ്ഘാടനം നടന്നു. 1840 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഈ 800 റോഡുകൾ 150 കോടി രൂപ ചെലവിലാണ് ഒരുക്കിയത്.

സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ടതാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. 2018, 19 പ്രളയത്തിൽ തകർന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 1000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ ആകെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി.

696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ഇതിനകം പൂർത്തിയായത്. ഇതിൽ ഒടുവിൽ പൂർത്തിയായ 800 റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. തിരുവനന്തപുരം 22, കൊല്ലം 19, പത്തനംതിട്ട 49, ആലപ്പുഴ 60, കോട്ടയം 94, ഇടുക്കി 34, എറണാകുളം 61, തൃശൂർ 50, പാലക്കാട് 43, മലപ്പുറം 140, വയനാട് 16, കോഴിക്കോട് 140, കണ്ണൂർ 54, കാസർഗോഡ് 18 റോഡുകൾ എന്നിങ്ങനെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...