കൊച്ചി വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി; കൊച്ചി വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി കൂടുതൽ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ആദ്യദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഓരോദിവസത്തെ യാത്രക്കാരുടെ എണ്ണവും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
6559, 7117, 7922, 8415.. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ
കൊച്ചി വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ഓരോ ദിവസവും കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് നമ്മുടെ വാട്ടർമെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജെട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കും. കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....