Wednesday, June 19, 2024 8:44 am

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി ; 800 റോഡുകൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സിഎംഎൽആർആർപി) ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഞായറാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. രാവിലെ 11 മണിക്ക് തൃത്താല തിരുമ്മിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം സെന്ററിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അതേ സമയത്ത് തന്നെ മറ്റ് പൂർത്തിയായ റോഡുകളിലും ഉദ്ഘാടനം നടന്നു. 1840 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഈ 800 റോഡുകൾ 150 കോടി രൂപ ചെലവിലാണ് ഒരുക്കിയത്.

സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ടതാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. 2018, 19 പ്രളയത്തിൽ തകർന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 1000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ ആകെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി.

696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ഇതിനകം പൂർത്തിയായത്. ഇതിൽ ഒടുവിൽ പൂർത്തിയായ 800 റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. തിരുവനന്തപുരം 22, കൊല്ലം 19, പത്തനംതിട്ട 49, ആലപ്പുഴ 60, കോട്ടയം 94, ഇടുക്കി 34, എറണാകുളം 61, തൃശൂർ 50, പാലക്കാട് 43, മലപ്പുറം 140, വയനാട് 16, കോഴിക്കോട് 140, കണ്ണൂർ 54, കാസർഗോഡ് 18 റോഡുകൾ എന്നിങ്ങനെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായമില്ല, പാർട്ടി ചര്‍ച്ചകൾ പുറത്ത് പറയുന്നവർ ഒറ്റുകാർ ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം...

പാ​ക്കി​സ്ഥാ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​ച്ചു കൊലപ്പെടുത്തി

0
പെ​ഷ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ജ്ഞാ​ത​രാ​യ...

പ്രതിപക്ഷ നേതൃപദവി ; രാഹുൽഗാന്ധി ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ചർച്ചകൾ തുടരുന്നു

0
ഡൽഹി: പ്രതിപക്ഷ നേതൃപദവി രാഹുൽഗാന്ധി ഏറ്റെടുക്കുന്നകാര്യത്തിൽ തീരുമാനമായില്ല. ഖാർഗെയും പ്രിയങ്കയും രാഹുലിനോട്...

ചെ​ന്നൈ-​ മും​ബൈ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി ; പിന്നാലെ അടിയന്തര ലാൻഡിംഗ്,...

0
മും​ബൈ: ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ്...