തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്തെന്ന് പരാതി. അശോക് നഗറിൽ സർക്കാർ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായാണ് ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ചരിത്രപ്രധാനമായ ഈ നിർമ്മിതി സംരക്ഷിക്കാതെ തകർത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ചില ചരിത്രകാരന്മാരും ആവശ്യപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ രാജാവായിരുന്ന ഗണപതിദേവന്‍റെ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ക്ഷേത്രം. 1231 ലെ അപൂർവ്വ തെലുങ്ക് ലിഖിതങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു. ഈ ലിഖിതങ്ങൾ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണ്. 1965-ൽ ഹെറിറ്റേജ് വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് ഈ ക്ഷേത്രം.

ഹെറിറ്റേജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയിലെ അഭിഭാഷകൻ രാമറാവു ഇമ്മനേനി നാഷണൽ മോണ്യുമെന്റ് അതോറിറ്റിക്ക് പരാതി നൽകി. പുരാവസ്തു – ദേവസ്വം വകുപ്പുകളുടെ അനുമതിയില്ലാതെ പൊളിക്കൽ നടപടിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ തെലങ്കാന ഹെറിറ്റേജ് ആക്ട് സെക്ഷൻ 30 പ്രകാരമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നിർബന്ധമായും രൂപീകരിക്കേണ്ട ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റി രൂപീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

അതേസമയം, മനഃപൂർവം ക്ഷേത്രം തകർത്തിട്ടില്ലെന്നാണ് ജില്ലാ കളക്ടറുടെ ഓഫീസിന്റെ വിശദീകരണം. മേയ് 6-ന് നടത്തിയ പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിൽ, 30 ഏക്കർ സ്ഥലത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനിടെ തകർന്നു വീഴാറായ പഴയൊരു നിർമ്മിതിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് അധികൃതർ അവകാശപ്പെട്ടു. ഈ നിർമ്മിതി ഔദ്യോഗികമായി സംരക്ഷിത സ്മാരകമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും ഭരണകൂടം വാദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...