ടിവികെയെ പിന്തുണക്കില്ല ; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയെന്ന് കരുതിയ വിജയ്ക്ക് ഗവർണറുടെ ഇടപെടൽ തിരിച്ചടിയായി. 116 എം.എൽ.എമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ കത്തുകൾ ഹാജരാക്കാനായില്ലെന്നും ഗവർണർ ആർവി ആർലേക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ നാളെ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നീളാൻ സാധ്യതയുണ്ട്.
ടിവികെ സഖ്യത്തിന്റെ ഭാഗമല്ലെന്ന മുസ്ലീം ലീഗിന്റെ പുതിയ വിശദീകരണം വിജയിക്ക് വലിയ തിരിച്ചടിയായി. സർക്കാരിനെ നിയമസഭയിൽ പിന്തുണയ്ക്കുമെന്നാണ് തങ്ങൾ ഗവർണറെ അറിയിച്ചതെന്നും ലീഗ് നേതൃത്വം പറഞ്ഞു.

നേരത്തെ ബിജെപി വിരുദ്ധ നിലപാടിന്റെ ഭാഗമായി ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ലീഗ് പിന്നോട്ട് പോയത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സിപിഐ എം, സിപിഐ, വിസികെ തുടങ്ങിയ ഇടത് കക്ഷികളുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 118 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിജയ് ഗവർണറെ കണ്ടത്. വർഗീയ ശക്തികളെ അകറ്റിനിർത്താൻ വിജയിയെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഇടതുപക്ഷ പാർട്ടികൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാൻ മറ്റ് ചില കക്ഷികളുടെ കൂടി പിന്തുണ വിജയ്ക്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...