കാസർഗോഡ് ഭരണ മാറ്റത്തിന് പിന്നാലെ സഹപ്രവർത്തകർക്ക് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി സന്ദേശം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ഭരണ മാറ്റത്തിന് പിന്നാലെ കാസർഗോഡ് എ ആർ ക്യാമ്പിലെ സഹപ്രവർത്തകർക്ക് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി സന്ദേശം. പ്രധാന ചുമതലകളിൽ ഉള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥൻ ആണ് ഭീക്ഷണി സന്ദേശമയച്ചത്. സിവിൽ പോലീസ് ഓഫീസർ നിക്സൺ അർനോൾഡ് ഫെർണാണ്ടസാണ് എആർ ക്യാമ്പിലെ ഡ്യൂട്ടി തീരുമാനിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത്തരത്തിൽ ഉള്ള സന്ദേശമയച്ചത് 24 മണിക്കൂറിൽ പ്രധാന ചുമതലകളിലുള്ളവർ സ്ഥാനം ഒഴിയണം എന്നും രാജിവെച്ച് മാറിയില്ലെങ്കിൽ പറിച്ചെറിയും എന്നുമായിരുന്നു ഭീഷണി.

ഇനി ഒരുത്തനും എആർ ക്യാമ്പിൽ ശബ്ദിക്കില്ല എന്ന് വെല്ലുവിളിച്ച ഉദ്യോഗസ്ഥൻ ഇനി ഒരുത്തനും എആർ ക്യാമ്പിൽ ശബ്ദിക്കില്ല എന്നും പറഞ്ഞു. കൂടാതെ പ്രധാന ചുമതലയിലുള്ള എല്ലാവർക്കും സ്ഥാനചലനമുണ്ടാവും എന്ന് കൂട്ടിച്ചേർത്ത നിക്സൺ ബാക്കിയുള്ളവരെ കൃത്യമായി കൈകാര്യം ചെയ്യും എന്നും വെല്ലുവിളിച്ചു. ശബ്ദ സന്ദേശം പിന്നീട് ഗ്രൂപ്പ് അഡ്മിൻ ഡിലീറ്റ് ചെയ്തുവെങ്കിലും വാട്‌സ് ആപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.

നിഷ്പക്ഷരായി സേവനമനുഷ്ഠിക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ നേരത്തെ നന്ദാവനത്തും, കാസർഗോഡ് എആർ ക്യാമ്പിലും കോൺഗ്രസ് വിജയം ആഘോഷിച്ചതും പാലക്കാടു സിപിഐഎം ഓഫീസിൽ നടന്ന ആക്രമണങ്ങളിൽ ഭാഗമായതും ആശങ്ക സൃഷ്ടിച്ചിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...