ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത (183 എ) യുടെ നവീകരണത്തിന് 82.16 കോടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത(183 എ)യുടെ നവീകരണത്തിനായി 82.16 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. ദേശീയപാതയുടെ ഭരണിക്കാവ് മുതൽ കൈപ്പട്ടൂർ വരെയുള്ള 20 കി മീറ്റർ നവീകരണത്തിന് 19.76 കോടി രൂപയും മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള 12 കി മീറ്റർ നവീകരണത്തിന് 7.4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡിന്റെ സർഫസ് ടാറിങ്, റോഡിന്റെ ഇരുവശങ്ങളുടെയും കോൺക്രീറ്റിംഗ്, ഓടകളുടെ നിർമ്മാണം, കലുങ്കുകളുടെ നവീകരണം, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കൽ, റോഡ് സേഫ്റ്റിക്ക് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവയെല്ലാം ഈ പ്രവൃത്തിയിൽ ഉൾപ്പെടും. അഞ്ചുവർഷത്തെ വാറണ്ടിയിൽ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ ഉടൻ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംപി പറഞ്ഞു.

നിർദിഷ്ട പാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1കി മീറ്റർ നവീകരണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള 5.64 കി മീറ്റർ നിർമ്മാണത്തിന് 8 കോടി രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചി രിക്കുകയാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും സംരക്ഷണഭിത്തി നിർമ്മിച്ചും ഇന്റർലോക്ക് വിരിച്ചും ദിശാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും കലുങ്കുകളും ഓടകളും നിർമ്മിച്ചും ദേശീയ നിലവാരത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...