ചാരായ വേട്ട ഊർജ്ജിതമാക്കി എക്സൈസ് ; കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം പിടിച്ചത് 385 ലിറ്റർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മദ്യ ശാലകൾ തുറക്കാനുള്ള തീരുമാനം നീട്ടിയതോടെ വ്യാജ മദ്യ വേട്ട ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്. കോഴിക്കോട് കൊയിലാണ്ടിയിലും മുക്കത്തും നടത്തിയ പരിശോധനയിൽ 385 ലിറ്റർ വ്യാജ മദ്യമാണ് ഇന്നലെ പിടിച്ചെടുത്തത്. കൊയിലാണ്ടി- വിയ്യൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 360 ലിറ്റർ വാഷാണ് കണ്ടെത്തിയത്.

മൂന്ന് പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ചിരുന്ന വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

മുക്കത്ത് നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷാണ് പിടികൂടിയത്. അഗസ്ത്യന്മുഴി സ്വദേശി പ്രകാശന്റെ  വീട്ടിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ ഇനിയും വൈകുമെന്നതിനാൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും കൊയിലാണ്ടി, നടുവത്തൂർ, കീഴരിയൂർ, മുചുകുന്ന് ഭാഗങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്റെ  തീരുമാനം.

The post ചാരായ വേട്ട ഊർജ്ജിതമാക്കി എക്സൈസ് ; കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം പിടിച്ചത് 385 ലിറ്റർ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...