തലസ്ഥാനത്തും യൂറോപ്പ് മോഡല്‍ : ആള്‍ക്കൂട്ടത്തില്‍ നിന്നും പനിയുള്ളവരെ കണ്ടു പിടിക്കാന്‍ ക്യാമറ എത്തി ; ഏവരെയും അത്ഭുതപ്പെടുത്തി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എംപി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ശശി തരൂര്‍.  നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ കാമറ തന്റെ  രാജ്യാന്തര ബന്ധങ്ങള്‍ ഉപയോഗിച്ച്‌​ യൂറോപ്പില്‍ നിന്നും തിരുവനന്തപുരത്ത്  കഴിഞ്ഞദിവസംഎത്തിച്ചു.

എംപി ഫണ്ട് വിനിയോഗിച്ച്‌ വാങ്ങിയ ഉപകരണം തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ പനിയുള്ളവരെ അതിവേഗം കണ്ടെത്താന്‍ സഹായിക്കും. ഏഷ്യയില്‍ ഉപകരണം ലഭിക്കാത്തത് കാരണം നെതര്‍ലന്‍ഡ്​സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നാണ്​ കാമറ വാങ്ങിയത്​. അവിടെ നിന്നും ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു, ശേഷം ഡിഎച്​എല്‍ കാര്‍ഗോ സര്‍വീസിന്റെ  സഹായത്തോടെ പാരിസ്, ലെപ്​സിഷ്​, ബ്രസല്‍സ്, ബഹ്​റൈന്‍, ദുബായ് വഴി പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിച്ചു. എന്നാല്‍ ലോക്​ഡൗണ്‍ കാരണം ഉപകരണം തലസ്​ഥാനത്തെത്തിക്കാന്‍ വെല്ലുവിളികള്‍ നേരി​ട്ടെങ്കിലും എംപിയുടെ ഓഫിസ്​ നേരിട്ടിടപെട്ട്​ അവ പരിഹരിച്ചു.

The post തലസ്ഥാനത്തും യൂറോപ്പ് മോഡല്‍ : ആള്‍ക്കൂട്ടത്തില്‍ നിന്നും പനിയുള്ളവരെ കണ്ടു പിടിക്കാന്‍ ക്യാമറ എത്തി ; ഏവരെയും അത്ഭുതപ്പെടുത്തി ശശി തരൂര്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...