പാലക്കാട് രണ്ട് മക്കളെയും കൊന്ന് അമ്മ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മാത്തൂരില്‍ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം അമ്മയും ജീവനൊടുക്കി. പല്ലന്‍ ചാത്തനൂരില്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ആറ് വയസുകാരന്‍ ആഗ്നേഷ്, അഞ്ചു വയസുകാരി ആഗ്നേയ എന്നിവരെയാണ് അമ്മയായ കൃഷ്ണകുമാരി കൊലപ്പെടുത്തിയത്. രണ്ടുകുട്ടികളും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൃഷ്ണകുമാരിക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവും അമ്മയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ മഹേഷ് ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മുറിയില്‍ റൊട്ടി, ശീതളപാനിയകുപ്പി എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

The post പാലക്കാട് രണ്ട് മക്കളെയും കൊന്ന് അമ്മ ജീവനൊടുക്കി appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം...

ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു

0
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ...

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...