സെപ്തംബർ മാസത്തിൽ കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ ചരിത്ര നേട്ടം നേടി ; ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ വർഷങ്ങളായുള്ള കോടാനുകോടിയുടെ കടം നികത്തി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിലെ വരവും ചെലവും തമ്മിലുള്ള അന്തരം നോക്കിയാണിത് പറയുന്നത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിന്‍റനൻസ് എന്നിവയെല്ലാം

കണക്കാക്കിയാൽ ഓടുന്ന ഓരോ വണ്ടിയും പ്രവർത്തന ലാഭത്തിലാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഏറ്റവും പിന്നോക്കം നിന്നിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും മുന്നിൽ കയറിയെന്ന് മന്ത്രി വിശദീകരിച്ചു. വണ്ടികൾ കൃത്യമായും കൃത്യ സമയത്തും ഓടിക്കാൻ കഴിയുന്നതുകൊണ്ടും ബ്രേക്ക് ഡൗൺ കുറഞ്ഞതുകൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്. ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണിത്. പല ഡിപ്പോകളും കൊടിയ നഷ്ടത്തിൽ നിന്നാണ് കരകയറി വന്നത്. ഈ ചരിത്ര നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...