ഒടിടി പ്രതീക്ഷയില്‍ ​’ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

For full experience, Download our mobile application:
Get it on Google Play

ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായും അബൂ സലിം ടൈറ്റിൽ റോളിലും എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല. അതേസമയം പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയില്‍ ഉള്‍പ്പെടെ ചിത്രം മികച്ച റേറ്റിം​ഗ് ആണ് നേടിയത്. ഒടിടി റിലീസില്‍ ചിത്രം നേട്ടമുണ്ടാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ഓണം സീസണില്‍ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷ് റിലീസ് വന്നത് ചിത്രത്തിന് പ്രതികൂലമായതായാണ് അണിയറക്കാരുടെ വിലയിരുത്തല്‍.

വലിയ താരമൂല്യം ഇല്ലാതിരുന്നതും വിതരണത്തിലും മാർക്കറ്റിം​ഗിലും വന്ന പിഴവുകളും ചിത്രത്തിന് അർഹിച്ച വിജയം നേടിക്കൊടുക്കാതെപോയെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. 9.2 ആണ് നിലവില്‍ ചിത്രത്തിന്‍റെ ഐഎംഡിബി റേറ്റിം​ഗ്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....