കിണറ്റിൽ അകപ്പെട്ട 87 കാരിയെ അദ്‌ഭുതകരമായി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നാലുമണിക്കൂറോളം കിണറ്റിൽ അകപ്പെട്ട 87 കാരിയെ അദ്‌ഭുതകരമായി രക്ഷപെടുത്തി. മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന ശാന്തയെ അഗ്നി രക്ഷാശമന സേനയാണ് രക്ഷപെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. പത്തനംതിട്ട മാമ്മൂട് കുടമുക്ക് വേലം പറമ്പിൽ ശാന്തയാണ് കിണറ്റിൽ വീണത്. 30 അടി താഴ്ചയുള്ള കിണറ്റിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന പുലർച്ചെ നാലു മണിക്കാണ് രക്ഷാപ്രവർത്തനം നടത്തിയത്. വയോധികയുടെ വീട്ടുമുറ്റത്തുള്ള ആൾമറയില്ലാത്ത കിണറാണ് അപകടത്തിന് കാരണമായത്. രാത്രിയിൽ പുറത്തിറങ്ങിയ ഇവർ കാൽ വഴുതി വീണതാണെന്ന് സംശയിക്കുന്നു. വെള്ളത്തിൽ താഴ്ന്ന് പോകാതെ മോട്ടോർ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ട വീട്ടുകാർ ശാന്തയുടെ മുറി പരിശോധിച്ചു. മുറിക്കുള്ളിൽ ആളെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ അകപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഏഴംഗ സംഘമെത്തി രക്ഷപെടുത്തുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ശാന്തയെ പുറത്ത് എത്തിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...