ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല. 89 പ്രൈമറി സ്കൂളുകളിലാണ് കുട്ടികളില്ലാത്തത്. 701 പ്രൈമറി സ്കൂളുകളിൽ അഞ്ച് കുട്ടികളിൽ താഴെയുള്ളത്. 2002ൽ സംസ്ഥാനത്തുണ്ടായിരുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാനൂറ്റി 66 സ്കൂളുകളായിരുന്നു. അൻപതിനായിരത്തോളം സ്കൂളുകൾ മാത്രമാണ് നിലവിലുള്ളത്. വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളെ മറ്റ് സ്കൂളുകളുമായി ലയിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ് സർക്കാരുള്ളത്. 2023-24 അധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം 49,295 ആയി കുറഞ്ഞു.സ്കൂളുകൾ ലയിപ്പിക്കാനുള്ള സാധ്യതകളേക്കുറിച്ച് പഠിക്കാനാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു വിദ്യാഭ്യാസ വകുപ്പിന് ചൊവ്വാഴ്ച നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിലുള്ള ശ്രമം വിദ്യാർത്ഥികളേയും ജീവനക്കാരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി വിശദമാക്കിയത്. 2002-02003 കാലഘട്ടത്തിൽ 130466 വിദ്യാർത്ഥികൾ പ്രവേശനം നേടിയ സ്ഥാനത്താണ് നിലവിലെ വിദ്യാർത്ഥി ക്ഷാമം എന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി.
ഈ വർഷം ഒരു വിദ്യാർത്ഥി പോലുമില്ലാത്ത 89 സ്കൂളുകൾ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി വിശദമാക്കി. 701 സ്കൂളുകളിൽ 5 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. ഇതിൽ 287 സ്കൂളുകൾ 2 കിലോമീറ്റർ അകലത്തിലാണ് ഉള്ളത്. വിദ്യാഭ്യാസ നിലവാരം ഉറപ്പിക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചതായാണ് മുഖ്യമന്ത്രി വിശദമാക്കുന്നത്. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം അടക്കം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച വിശദമാക്കി.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1