ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ല : എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന(13) ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പോലീസ് ഉദ്യോഗസ്ഥരാണെന്നും കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. അതേസമയം ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ശംഖുമുഖം അസി കമ്മിഷണര്‍ ഐശ്വര്യ ഡോഗ്‌ലെ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് പ്രശ്നങ്ങളെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കേസ് ഒത്തു തീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. പിതാവ് വഴങ്ങാത്തതിനെ തുടര്‍ന്ന് രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ ഇതേ ആവശ്യവുമായി പിതാവിനെ സമീപിക്കുകയും സമ്മതിക്കാതിരുന്നപ്പോള്‍ ആക്രമിക്കുകയും ചെയ്തതായി പറയുന്നു.

കമ്മിഷണര്‍ക്കു പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്തെങ്കിലും വെെരാഗ്യം മൂലം ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അക്രമികളെ പേടിച്ചു പഠിക്കാന്‍ കഴിയുന്നില്ലെന്നും കുട്ടി പറയുന്നു.

എന്നാല്‍ ഒരു സ്ത്രീയില്‍ നിന്ന് ആഭരണം തട്ടിയെടുത്തതിനും വീടിനുള്ളില്‍ ബന്ദിയാക്കിയതിനും സുജിത്തിനും ഭാര്യയ്ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിലാണെന്നും പേട്ട പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...