കാസര്‍കോട് : മേല്‍പ്പറമ്ബില്‍ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനെ ഫോണ്‍ ട്രാക്ക് ചെയ്ത് മുംബൈയിലെ ഒളിയിടത്തില്‍ നിന്നാണ് പിടികൂടിയത്. സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി സഫ ഫാത്തിമ ആത്മഹത്യചെയ്ത സംഭവത്തില്‍ മേല്‍പ്പറമ്ബ്പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു .
ആരോപണത്തില്‍ കൃത്യമായ വിവരം ഉറപ്പാക്കാന്‍ പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് അന്ന് കൈമാറിയിരുന്നു. ആത്മഹത്യയിലേക്കെത്തിച്ച സാഹചര്യത്തെപ്പറ്റി പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് വ്യക്തമായ മൊഴിനല്‍കിയിരുന്നു.