തുടര്‍ ചികിത്സ : മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അമേരിക്കയിലേക്ക് വീണ്ടും പോകുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ ചികിത്സയ്ക്കായാണ് അദ്ദേഹം വീണ്ടും അമേരിക്കയിലേയ്ക്ക് പോകുന്നതെന്നാണ് സൂചന. പിണറായിയോട് തുടര്‍ പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലിനിക് നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഈ പരിശോധന നീളുകയായിരുന്നു.
നിയമസഭാ സമ്മേളനം ഉടന്‍ ചേരും. അതിന് ശേഷം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന.

അതേസമയം, അമേരിക്കയിലേയ്ക്ക് പോകുമ്ബോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതാണ് നിര്‍ണ്ണായകം. കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദനാണ് മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ സീനിയര്‍. എന്നാല്‍ മറ്റൊരു കേന്ദ്ര കമ്മറ്റി അംഗമായ കെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടാണ് അതിവിശ്വസ്തനായ എ സമ്ബത്തിനെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഒക്ടോബറില്‍ പിണറായി ചികില്‍സയ്ക്ക് പോകുമെന്നാണ് സൂചന. നിലവില്‍ മയോക്ലിനിക്കിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചികില്‍സയാണ് മുഖ്യമന്ത്രി തുടരുന്നത്. ഒരു ആരോഗ്യ പ്രശ്നവുമില്ല. അതുകൊണ്ട് തന്നെ വിദഗ്ധാഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചേ അമേരിക്കന്‍ യാത്രയില്‍ അന്തിമ തീരുമാനം എടുക്കൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...