Wednesday, July 2, 2025 8:29 pm

യുവാവിനെ ആളുമാറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു ; അക്രമി സംഘത്തിലെ ഒന്‍പതു പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി :  യുവാവിനെ ആളുമാറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച  സംഘത്തിലെ ഒന്‍പതുപേരെ  പോലീസ് പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാല്‍ ( 26 )നെ ചൊവ്വാഴ്ച രാത്രി കരുനാഗപ്പള്ളി, എസ് ബിഎം ഹോസ്പിറ്റലിന് എതിര്‍വശത്തുവെച്ച്‌ നെഞ്ചത്തും തുടയിലും തലയിലും കഠാര കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 10 പേര്‍ അടങ്ങുന്ന അക്രമിസംഘത്തിലെ ഒന്‍പത് പേരെയാണ് കരുനാഗപ്പള്ളി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടക്കിയത്.

കരുനാഗപ്പള്ളി, കോഴിക്കോട്, പുതുക്കാട്ട് വടക്കതില്‍ അസ്ലം ( 24 ), കോഴിക്കോട്, പീടികയില്‍ വീട്ടില്‍ സുഹൈല്‍ ( 23 ), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍, ഹിലാല്‍ ( 21 ), മരുതൂര്‍കുളങ്ങര തെക്ക്, കണിയാമ്പറമ്പില്‍ മുഹമ്മദ് ഉനൈസ് ( 21 ), മരുതൂര്‍കുളങ്ങര തെക്ക് മാന്‍നിന്ന വടക്കതില്‍ കൊച്ചല്‍ത്താഫ് എന്നു വിളിക്കുന്ന അല്‍ത്താഫ് ( 21 ), കോഴിക്കോട് തട്ടേത്ത് വീട്ടില്‍ സച്ചു എന്നു വിളിക്കുന്ന അഖില്‍ ( 23 ), കരുനാഗപ്പള്ളി കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന രാഹുല്‍ (28), മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ ( 19 ), മരുതൂര്‍കുളങ്ങര തെക്ക്, കന്നേലില്‍ വീട്ടില്‍ അഖില്‍ ( 19 ) എന്നിവരെയാണ് അറസ്റ്റ് ചെയ്യത്.

ഈ കേസ്സിലെ രണ്ടാം പ്രതിയായ സുഹൈല്‍ എന്നയാളുടെ കാമുകിയെ കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനിലുള്ള ഹഫീസ് എന്നയാള്‍ ഫോണ്‍ ചെയ്തു എന്നതിലുള്ള വിരോധത്തില്‍ ഹഫീസിനെ അക്രമിച്ച്‌ പരിക്കേല്‍പിക്കാനായി സുഹൈല്‍ തന്റെ കൂട്ടാളികളായ പത്തുപേര്‍ അടങ്ങുന്ന സംഘവുമായി തീരുമാനിച്ച്‌ ഉറപ്പിച്ച ശേഷം കരുനാഗപ്പള്ളി ജംഗ്ഷനില്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തുകൂടി പടിഞ്ഞാറോട്ട് പോകുന്ന വഴിയുടെ സമീപം കഠാര , ക്രിക്കറ്റ് സ്റ്റംബ് , ഇരുമ്പ്  പൈപ്പ് എന്നിവയുമായി കാത്തു നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുത്തേറ്റ ബിലാല്‍ തന്റെ സുഹൃത്തുക്കളായ അഫ്സല്‍, അലി എന്നിവരുമൊത്ത് സമീപത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു ബൈക്കില്‍ തിരിച്ചുവരവെ ഇവരെ കാത്തു നിന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ഹഫീസാണെന്നു തെറ്റിദ്ധരിച്ച്‌ സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാല്‍ ബോധരഹിതനായി വീഴുകയായിരുന്നു. ബിലാലിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളേയും സംഘം അക്രമിച്ചു പരിക്കേല്‍പിച്ചു. ഇതിനുശേഷം വാഹനങ്ങളില്‍ അക്രമിസംഘം സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.

റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാല്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതികള്‍ കായംകുളം, ശാസ്താംകോട്ട, മയ്യനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ജയശങ്കര്‍, വിനോദ്, ധന്യ , അലോഷ്യസ് അലക്സാണ്ടര്‍, രാജേന്ദ്രന്‍, എ എസ് ഐമാരായ ഷാജിമോന്‍ , ശ്രീകുമാര്‍, നന്ദകുമാര്‍ ,സിപിഒ മാരായ ശ്രീകാന്ത് , ശ്രീജിത്ത് , അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ ഹിലാല്‍ നേരത്തെ മോഷണകേസ്സിലും അടിപിടി കേസ്സിലും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ...

മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി ഫെഡറേഷനെന്ന് എം വി...

0
തിരുവനന്തപുരം: മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി...

കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് നാളെ സോളാര്‍ ബന്ദ്

0
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട്...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...