ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുത് : 2023 പ്രധാനമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2023 പ്രധാനമെന്ന് ബിജെപി. ഈ വർഷം നടക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ട്. ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കണമെന്നും ഇതിലൊന്ന് പോലും തോൽക്കരുതെന്നും യോഗത്തിൽ ജെപി നദ്ദ പറഞ്ഞതായി രവിശങ്കർ പ്രസാദ് അറിയിച്ചു. 2023 വളരെ പ്രധാനമാണ്. ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടർന്ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും പാർട്ടി പോരാടി വിജയിക്കണമെന്ന് നദ്ദ പറഞ്ഞു.

‘നമ്മൾ ദുർബലരായ ബൂത്തുകൾ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരം 72,000 ബൂത്തുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് 1.30 ലക്ഷം ബൂത്തുകൾ ശക്തിപ്പെടുത്തിയതായി ബിജെപി നദ്ദ പറഞ്ഞു.’ രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, നിരവധി കേന്ദ്രമന്ത്രിമാർ, പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ യോഗത്തിന്റെ പങ്കെടുത്തു.

ഗുജറാത്ത് വിജയം ചരിത്രപരവും അഭൂതപൂർവവുമാണെന്ന് നദ്ദ പറഞ്ഞുവെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. യോഗത്തിൽ മൊബൈൽ, കാർ നിർമ്മാണം, വന്ദേ ഭാരത് ട്രെയിനുകൾ എന്നിവയിലെ ഇന്ത്യയുടെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ യുകെയെ കീഴടക്കലും ചർച്ചയായെന്നും രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...