മല്ലപ്പള്ളി : കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവം 21 മുതൽ ജനുവരി 28 വരെ നടക്കും. 21ന് ക്ഷേത്രത്തിൽ ചൂട്ടുവെപ്പോടുകൂടിയാണ് പടയണി ചടങ്ങുകൾ ആരംഭിക്കുന്നത്. കുളത്തൂർ കരക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വെയ്ക്കുന്നത്. 22ന് ചൂട്ടുവലത്ത്, 23,24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന , 27, 28 വലിയ പടയണിയും നടക്കും. വലിയ പടയണി നാളുകളിൽ തിരുമുഖദർശനം സാധ്യമാണ്. 29ന് പുലവൃത്തം തുള്ളി മത്സരപ്പടയണിക്കു പര്യവസാനം കുറിക്കും.
കുളത്തൂർ, കോട്ടാങ്ങൽ, കരക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് യഥാക്രമം പടയണി നടത്തുന്നത്. മല്ലപ്പള്ളിയിൽ നടന്ന പത്രസമ്മേളനത്തിൽ കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘത്തിന് വേണ്ടി പ്രസിഡന്റ് എൻ ജി രാധാകൃഷ്ണൻ നെടുംപുറത്ത്, ജനറൽ സെക്രട്ടറി അരുൺ കൃഷ്ണ കാരക്കാട്, ഖജാൻജി സുരേഷ് കുളയാംകുഴി, മീഡിയ കൺവീനർ അനീഷ് ചുങ്കപ്പാറ, പബ്ലിസിറ്റി കൺവീനർ അനീഷ് കാടികാവ് എന്നിവരും കുളത്തൂർ ശ്രീദേവി പടയണി സംഘത്തിന് വേണ്ടി ജനറൽ കൺവീനർ ഹരികുമാർ കോട്ടാങ്ങൽ, ജനറൽ സെക്രട്ടറി ടി എ വാസു കുട്ടൻ നായർ തടത്തിൽ, രതീഷ് മഠത്തിൽ എന്നിവരും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























