ചെങ്ങന്നൂരിലെ ഇരട്ടക്കല്യാണത്തിന് ആശംസയുമായി എത്തിയത് 9 ജോഡി ഇരട്ടകള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഇരട്ട സഹോദരന്മാരുടേയും സഹോദരിമാരുടേയും വിവാഹത്തിന് ആശംസകള്‍ നേരാനെത്തിയത് 9 ജോഡി ഇരട്ടകള്‍. ഇരട്ട സഹോദരൻമാരായ സന്ദീപ് ഹരിയും സനൂപ് ഹരിയും ജീവിതപങ്കാളികളാക്കിയത് ഇരട്ട സഹോദരിമാരായ എസ്. ധനലക്ഷ്മിയെയും എസ്. ഭാഗ്യലക്ഷ്മിയെയുമാണ്. വധൂവരൻമാർക്ക് ആശംസയുമായി വിവാഹത്തിന് എത്തിയത് 9  ജോഡി ഇരട്ടകൾ ആയിരുന്നു. ഇരട്ടക്കുട്ടികളുടെ നാട് എന്ന വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് വിവാഹത്തിന് ആശംസകളുമായി എത്തിയത്. പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കൽ അനിൽകുമാറിന്റെയും സീമയുടെയും മക്കളാണ് ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും.

കോയിപ്രം പൂവത്തൂർ പടിഞ്ഞാറെ തൃക്കോയിപ്പുറത്ത് പരേതനായ പി. ആർ. ഹരിയുടെയും ശാലിനി ഹരിയുടെയും മക്കളാണ് സനൂപും സന്ദീപും. വിവാഹത്തിന് മക്കളുടെ ഇരട്ടകളായ കൂട്ടുകാരെ വിളിക്കണമെന്നതു സീമയുടെ നിർബന്ധമായിരുന്നു. ആ ചുമതല വാട്സാപ് ഗ്രൂപ്പ് അഡ്മിൻ റാന്നി മോതിരവയൽ വാവോലിൽ എസ്. വിശ്വാസിനെ ഏൽപിച്ചു. അങ്ങനെയാണ് കോഴിക്കോട്ടു നിന്നും കോട്ടയത്തു നിന്നുമൊക്കെയായി 9  ജോഡി ഇരട്ടകൾ ചെങ്ങന്നൂർ മുണ്ടൻകാവ് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനെത്തിയത്. ഇതോടെ ഇരട്ടക്കല്യാണം സമൂഹമാധ്യമങ്ങളില്‍ വൈറലുമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...