തടി കുറയ്ക്കണോ ? നിന്ന് ഭക്ഷണം കഴിക്കൂ

For full experience, Download our mobile application:
Get it on Google Play

നാം ഭക്ഷണം കഴിയ്ക്കുന്നത് സാധാരണയായി ഇരുന്നിട്ടാണ്. നടന്നും നിന്നുമെല്ലാം കഴിയ്ക്കുന്നവരുമുണ്ട്. ചിലര്‍ക്കിത് ശീലവും ചിലര്‍ സമയക്കുറവ് കാരണവുമായിരിയ്ക്കും ഇത് ചെയ്യുന്നത്. നിന്ന് ഭക്ഷണം കഴിയ്ക്കരുത്. ഇരുന്ന് കഴിയ്ക്കണം എന്ന് നാം പണ്ടുള്ളവര്‍ പറഞ്ഞ് കേള്‍ക്കാറുമുണ്ട്. വാസ്തവത്തില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ? നിന്ന് കഴിയ്ക്കുന്നതു കൊണ്ടും ഇരുന്ന് കഴിയ്ക്കുന്നതു കൊണ്ടും അതിന്റേതായ ചില ഗുണദോഷ വശങ്ങളുണ്ടെന്ന താണ് വാസ്തവം. നിന്ന് കഴിയ്ക്കുന്നത് ഭക്ഷണം പെട്ടെന്ന് ദഹിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇരുന്ന് കഴിയ്ക്കുമ്പോള്‍ ഭക്ഷണം പതിയെയാണ് നമ്മുടെ വയറ്റിലൂടെ താഴേക്ക് പോകുന്നത്. ഇരിയ്ക്കുന്ന പൊസിഷന്‍ തന്നെ കാരണം. അതേ സമയം നില്‍ക്കുമ്പോള്‍ ഇത് വേഗത്തില്‍ താഴേക്കെത്തി ദഹനം നടക്കുന്നു.

2017ലെ ഒരു പഠന പ്രകാരം പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ നിന്ന് കഴിയ്ക്കുമ്പോള്‍ ഇത് പെട്ടെന്ന് ദഹനപ്രക്രിയയ്ക്ക് വിധേയമാകുന്നു. സാധാരണ പ്രോട്ടീന്‍ ദഹിയ്ക്കാന്‍ സമയമെടുക്കും. മാത്രമല്ല ശരരീത്തിന് കൂടുതല്‍ നല്ല രീതിയില്‍ പ്രോട്ടീന്‍ ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിയ്ക്കുകയും ചെയ്യുന്നു. ഇതുപോലെ ഇത് അമിനോആസിഡുകള്‍ ശരീരം പെട്ടെന്ന് വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ്. നിന്ന് ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇത് ശരീരത്തിലെ കൊഴുപ്പും ഇത് വഴി തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ്. 2018ലെ മെറ്റാ അസലൈസിസ് പ്രകാരം നില്‍ക്കുന്നത് കൂടുതല്‍ കലോറി എരിയിച്ച് കളയാന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുന്നതും മെറ്റബോളിസം ശക്തിപ്പെടുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ് നിന്ന് കഴിയ്ക്കുമ്പോള്‍ പെട്ടെന്ന് ഭക്ഷണ സംതൃപ്തി ലഭിയ്ക്കുന്നുവെന്നതും ഭക്ഷണം കുറയ്ക്കാന്‍ സാധിയ്ക്കുന്നുവെന്നതും. അതായത് തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് നിന്ന് കഴിയ്ക്കുന്നത് ഗുണം നല്‍കുമെന്നര്‍ത്ഥം. ആസിഡ് റിഫ്‌ളക്‌സ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നിന്ന് ഭക്ഷണം കഴിയ്ക്കുന്നത് ഗുണം നല്‍കുമെന്ന് പറയാം. ഭക്ഷണമിറങ്ങുന്ന നാളിയും കുടലുമെല്ലാം ഇരിക്കുമ്പോള്‍ കൂടുതല്‍ മര്‍ദ്ദമേല്‍ക്കുന്ന വിധത്തിലാണ്. ഇത് ഭക്ഷണം വീണ്ടും ഈസോഫാഗസിലേയ്ക്ക് തിരികെയെത്താന്‍ ഇടയാക്കുന്നു. മാത്രമല്ല നില്‍ക്കുമ്പോഴുണ്ടാകുന്ന ഗുരുത്വാകര്‍ഷണ ബലം ഭക്ഷണം പെട്ടെന്ന് താഴേയ്ക്കിറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...