നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു. യുപിയിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...