90കാരിയെ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഖണ്ഡ്വ : മധ്യപ്രദേശില്‍ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. വ്യാഴാഴ്ച രാത്രി തന്‍റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിനിരയായ വിവരം അടുത്ത ദിവസമാണ് വയോധിക സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ അറിയിച്ചത്. ഉടന്‍ തന്നെ മകളും ബന്ധുക്കളുമെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പീഡനത്തിനിരയായ വയോധിക നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തുവെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...