ഉത്തരാഖണ്ഡ് ഗവർണർ സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡിംഗ് നടത്തി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിങ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡിംഗ് നടത്തി. സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഉത്തരാഖണ്ഡ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാർ നേരിട്ടത്. പറക്കലിനിടെ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ ഹെലികോപ്റ്റർ ശ്രീനഗറിലെ ജിവികെ ഹെലിപാഡിലേക്ക് തിരിച്ചുവിട്ടു.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു. ഗുർമിത് സിങ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ ശ്രീനഗറിലെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നുമാണ് വിവരം. സാങ്കേതിക വിദഗ്ധർ ഹെലികോപ്റ്റർ വിശദമായി പരിശോധിച്ചു വരികയാണ്. തെഹ്രി തടാക ഉത്സവത്തിൽ പങ്കെടുത്ത ശേഷം ഗവർണർ മടങ്ങുമ്പോഴാണ് സംഭവം. സാങ്കേതിക പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഗവർണറുടെ തുടർയാത്രയെക്കുറിച്ച് തീരുമാനമെടുക്കുവെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0
കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...