കുര്യാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയുടെ 90-ാം ജന്മദിനം ശനിയാഴ്ച വിവിധ പരിപാടികളോടു കൂടി ആഘോഷിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: നവതി നിറവിൽ കുര്യാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയുടെ 90-ാം ജന്മദിനം 26 ശനിയാഴ്ച വിവിധ പരിപാടികളോടു കൂടി വെച്ചൂച്ചിറ പെരുന്തേനരുവി മാർ ബസേലിയോസ് ഗ്രിഗോറിയോസ് മേഴ്സി ഹോം അങ്കണത്തിൽ വെച്ച് നടത്തും. മലങ്കര ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്ത, ബത്തേരി, തുമ്പമൺ ഭദ്രാസനങ്ങളുടെ മുൻ അദ്ധ്യക്ഷൻ, സഭ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ, വെച്ചൂച്ചിറ മാർ ബസേലിയോസ് ഗ്രിഗോറിയോസ് മേഴ്സി ഹോം, മാരാമൺ സമഷ്ടി തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ സ്ഥാപനങ്ങളുടെ തുടക്കക്കാരനുമായ തിരുമേനിയുടെ താല്പര്യ പ്രകാരമാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്.

11ന് മേഴ്സി ഹോം ട്രസ്റ്റ് പൊതുയോഗം, 12.30 ന് ജന്മദിന കേക്ക് മുറിക്കൽ, മേഴ്സി ഹോം അംഗങ്ങളോട് ഒപ്പം ഉച്ചഭക്ഷണം, 2.30 ന് വിദ്യാര്‍ത്ഥികളുമായി ജീവിതാനുഭവങ്ങൾ പങ്കുവെക്കൽ, നവതി വൃക്ഷ തൈ നടീൽ തുടർന്ന് 3ന് നവതി പൊതുസമ്മേളനം മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് സമ്മേളനം ഉദ്ഘാടന ചെയ്യും. അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് തിരുമേനിയുടെ അദ്ധ്യക്ഷത വഹിക്കും. സഭ സെക്രട്ടറി അഡ്വ. ബിജൂ ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തുന്നതും തുടർന്ന് പൗരാവലിയുടെ മംഗള പത്ര സമർപ്പണം, ആദരിക്കൽ, തിരുമേനിയുടെ മറുപടി പ്രസംഗം, 5 ന് സ്നേഹവിരുന്നും നടത്തുമെന്ന് സ്വാഗത സംഘത്തിനു വേണ്ടി ചെയർമ്മാൻ ടി.കെ.ജയിംസ്, മേഴ്സിഹോം ഡയറക്ടർ സിസ്റ്റർ തബീഥ, സെക്രട്ടറി എബ്രാഹാം മാരേട്ട് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...