ഡൽഹി: വസതിയില്‍ നിന്ന് അനധികൃത പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തരസമിതിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ സുപ്രീംകോടതിയില്‍. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹര്‍ജി പരാമര്‍ശിച്ചതിന് പിന്നാലെ താന്‍ കേള്‍ക്കുന്നില്ലന്നും മറ്റൊരു ബെഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അറിയിച്ചു. ആഭ്യന്തരസമിതി രൂപീകരണത്തിന്റെ ഭാഗമായിരുന്നതിനാല്‍ ഹര്‍ജി താന്‍ കേള്‍ക്കുന്നത് ഉചിതമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്യണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം, ജഡ്ജസ് (ഇന്‍ക്വയറി) നിയമത്തിന് വിരുദ്ധമായ സമിതി അന്വേഷണം തള്ളണം എന്നിവയാണ് വര്‍മയുടെ ആവശ്യങ്ങള്‍. സമിതി പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ കവരുന്നുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. നടപ്പ് സമ്മേളനത്തില്‍ ജസ്റ്റിസ് വര്‍മയ്ക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനിരിക്കേയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ തൃപ്തിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഇംപീച്ച്മെന്റ് നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























