അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചത് 96,917 പേർ ; ‘ഓടിപ്പോവുന്നവരുടെ’ കണക്കുകളുമായി എംപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതെന്ന് വി ശിവദാസന്‍ എംപി. കൊവിഡിന് ശേഷം, രാജ്യം വിടുന്നവരുടെ എണ്ണം 30 മടങ്ങ് ആയി വര്‍ധിച്ചു. 2020-21ല്‍ 30,662 പേരാണ് അമേരിക്കയിലേക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പോയത്. 2021-22ലും നിയമവിരുദ്ധ കുടിയേറ്റം ഇരട്ടിയായി. ആ വർഷം 63,927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ചത്. 2022-23ല്‍ 96,917 പേരാണ് അമേരിക്കയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ശിവദാസന്‍ എംപി പറഞ്ഞു.

വി ശിവദാസന്റെ കുറിപ്പ്: നടുക്കുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം എനിക്ക് രാജ്യസഭയില്‍ നല്‍കിയ കണക്കില്‍ നിന്നും വ്യക്തമാകുന്നു. 2018-19 ല്‍ 8027 ഇന്ത്യക്കാരാണ് യുഎസില്‍ നുഴഞ്ഞു കയറിയത്. കോവിഡിന്റെ സാഹചര്യത്തില്‍ ഈ സംഖ്യ, 2019-20 ല്‍ 1227 ആയി. കോവിഡിന് ശേഷം ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ് ആയി വര്‍ധിച്ചു. 2020-21ല്‍ 30662 പേരാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് ഓടിപ്പോയത്. 2021-22 ലും നിയമവിരുദ്ധകുടിയേറ്റം ഇരട്ടിയായി. 63927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ചത്. 2022-23 ല്‍ 96,917 പേരാണ് അമേരിക്കയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ബിജെപിയുടെ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന കണക്കുകള്‍ ആണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...