14-കാരി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ 18-കാരന്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 14-കാരി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ 18-കാരന്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) ആണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ചയാണ് കമുകിന്‍കോട് ശബരിമുട്ടത്ത് 14-കാരി ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വഴക്കിട്ട് പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

മരണം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജോമോന്‍, പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി പോലീസിനു മൊഴി ലഭിച്ചു. തുടര്‍ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ജോമോനെതിരേ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്റെ സെല്ലിനുള്ളില്‍ കഴുത്തും കൈയ്യും മുറിച്ച്‌  ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായ പരിക്കുകളോടെ യുവാവിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയ്യിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പോലീസ് പറഞ്ഞിട്ടുള്ളത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...