കേരളത്തില്‍ കോവിഡ് വാക്സിന്‍ നാളെ എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കേരളത്തിലേക്കുള്ള വാക്സിൻ ഡോസുകൾ നാളെയെത്തും. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് പുലർച്ചയോടെയാണ് സംസ്ഥാനങ്ങളിലേക്ക് വാക്സിൻ അയച്ചു തുടങ്ങിയത്. പൂജ അടക്കമുള്ള ചടങ്ങുകൾക്ക് ശേഷമാണ് താപനില ക്രമീകരിച്ച ട്രക്കുകളില്‍ വാക്സിൻ പുറത്തെത്തിച്ചത്.

ട്രക്കുകളിൽ വിമാനത്താവളത്തിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാന മാർഗം എത്തിക്കുകയാണ്. ഡൽഹി അടക്കം 13 നഗരങ്ങളിലാണ് ഇന്ന് വാക്സിനെത്തുന്നത്. കേരളത്തിലേക്ക് നാളെയാണ് വാക്സിനെത്തുക. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിൻ എത്തിക്കും.

കൊച്ചിയിൽ 3 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെത്തന്നെ എത്തും. ഓക്സ്ഫോഡ് സർവകലാശായുടെ സഹായത്തോടെ ആസ്ട്രസനേകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്. ആദ്യഘട്ടത്തില്‍ 435000 ഡോസ് വാക്സിനുകളാണ് കേരളത്തിലെത്തുന്നത്. അടുത്ത ശനിയാഴ്ച കേരളത്തിലടക്കം വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...