Wednesday, May 22, 2024 12:09 pm

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. തലപ്പലം സ്വദേശി പി.സി സുഭാഷ് ചന്ദ്രബോസിനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പോലീസില്‍ പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യമദ്യപാനമാണ് മർദനത്തിന് വഴിവച്ചത് . പ്രദേശത്തെ പരസ്യ മദ്യപാനം പോലീസിൽ അറിയച്ചതിലുള്ള ശത്രുതയാണ് എസ്.ടി പ്രമോട്ടറായ സുഭാഷ് ചന്ദ്രബോസിനെ ഒരു സംഘം മർദിക്കാൻ കാരണമെന്നാണ് പൊലീസ് എഫ്.ഐ.ആർ. അക്രമം കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമിച്ചതായും എഫ്.ഐ.ആറിലുണ്ട് . പ്രദേശവവാസിയായ മാർട്ടിൻ അടക്കം 10 പേർക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പോലീസിൽ പരാതി നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്തരേന്ത്യ വെന്തുരുകുന്നു ; ഡൽഹിയിൽ 25 വരെ ഉഷ്ണതരംഗം

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുകയാണ്. ഇതിനിടെ, ദക്ഷിണേന്ത്യയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ്...

‘വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി’ ; ദാരിദ്ര്യം ചൂഷണം ചെയ്ത്...

0
തൃശൂര്‍ : അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി...

പരാതികള്‍ക്ക് പരിഹാരമുണ്ടാക്കും ; തമിഴ്നാട്ടിൽ ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ

0
ചെന്നൈ: തമിഴ്നാട്ടിൽ 'മക്കളുടൻ മുതൽവർ' ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ. ജൂലൈ...

പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം : 17കാരന് 25 വയസ്...

0
പൂനെ: പൂനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ...