പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം : 17കാരന് 25 വയസ് വരെ വാഹനം ഓടിക്കുന്നതിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

പൂനെ: പൂനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ആഡംബര കാർ ഓടിച്ച 17കാരന് 25 വയസ് വരെ വാഹനം ഓടിക്കുന്നതിന് വിലക്ക്. 25 വയസ് ആവുന്നത് വരെ ലൈസൻസ് നേടുന്നതിനാണ് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 17കാരൻ അമിത വേഗതയിലോടിച്ച ആഡംബര കാറായ പോർഷെ ടൈകാനിന് രജിസ്ട്രേഷനില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വിശദമാക്കുന്നത്. വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായ ഫീസ് അടക്കാൻ കാർ ഉടമ മാർച്ച് മാസത്തിൽ തയ്യാറായില്ല. അതിനാൽ തന്നെ പോർഷെ കാറിന് രജിസ്ട്രേഷനില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം വിശദമാക്കിയത്.

അതേസമയം അപകടമുണ്ടാക്കുന്നതിന് മുൻപ് 17കാരൻ സന്ദർശിച്ച ബാറിൽ നിന്ന് 48000 രൂപ പിഴ പൊലീസ് ഈടാക്കിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. മനപൂർവ്വമുള്ള നരഹത്യ അടക്കമുള്ള കുറ്റമാണ് 17കാരനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ കോടതിയിൽ ഹാജരാക്കിയ 17കാരന് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടാക്കിയ പോർഷെ കാറിന് 12 മാസത്തേക്ക് രജിസ്ട്രേഷൻ പുതുക്കാനും അനുമതിയില്ല. മാത്രമല്ല നിലവിലുള്ള താൽക്കാലിക രജിസ്ട്രേഷൻ റദ്ദാക്കിയതായും എംവിഡി വിശദമാക്കി. താൽക്കാലിക രജിസ്ട്രേഷൻ മാത്രമുള്ള സമയത്ത് ആർടിഒ ഓഫീസിലേക്ക് മാത്രം വാഹനം ഓടിക്കാൻ അനുമതിയുള്ളപ്പോഴാണ് 17കാരൻ അമിത വേഗതയിൽ പോർഷെ കാർ പൂനെയിലെ നിരത്തുകളിലൂടെ പറത്തിയത്. 160 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നാണ് അധികൃതർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. 17കാരന്റെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാളിനെ ചൊവ്വാഴ്ച കേസിൽ അറസ്റ്റഅ ചെയ്തിരുന്നു. പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാളിനെ ചൊവ്വാഴ്ച കേസിൽ അറസ്റ്റഅ ചെയ്തിരുന്നു. 17കാരൻ മദ്യപിച്ചോയിരുന്നെന്ന വൈദ്യ പരിശോധനാ ഫലം ബുധനാഴ്ച പുറത്ത് വരുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സി.ജെ.പി സമരത്തിന് ഉദ്ധവ് താക്കറെയുടെ പിന്തുണ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക

0
ന്യൂഡല്‍ഹി: സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സമരത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...