ഹരിപ്പാടിൽ തീപിടുത്തം ; കട പൂർണമായി കത്തി നശിച്ചു, വൻ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റലുണ്ടായ തീപിടുത്തത്തിൽ കട കത്തി നശിച്ചു. ദേശീയപാതക്കരുകിൽ കരുവാറ്റ ആശ്രമം ജങ്ഷനു സമീപം കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽപന നടത്തുന്ന കർഷകന്റെ കട എന്ന സ്ഥാപനമാണ് പൂർണ്ണമായും കത്തി നശിച്ചത്. കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തി. പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമയെ വിവരമറിയിച്ചത്. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തിയമർന്നു. കടക്കുള്ളിൽ തീ വ്യാപിച്ചതിന് ശേഷമാണ് മേൽക്കൂരയിലേക്ക് തീ പടർന്നത്. ഇതു മൂലമാണ് തീപിടുത്തം അറിയാതെ പോയത്. കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തി. ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേൽക്കൂര ഓടും ഷീറ്റുമായിരുന്നു. പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന്...

ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി

0
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബില്‍...

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...