Sunday, May 26, 2024 5:43 pm

ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും ; എംടി രമേശ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഞങ്ങളുടെ നിലപാട് അം​ഗീകരിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംടി രമേശ്. കേരളത്തിൽ 2014-ലും 19-ലും മോദിക്കെതിരായുള്ള വിധിയെഴുത്ത് തെറ്റായി പോയെന്ന് കഴിഞ്ഞ പത്ത് വർഷം കൊണ്ട് ജനങ്ങൾ മനസിലാക്കി. അന്ന് അവർക്ക് പറ്റിയ തെറ്റ് തിരുത്താൻ കേരളം തയ്യാറാവുകയാണ്. വലിയ മോദി തരം​ഗം കേരളത്തിൽ പ്രതിഫലിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയും ഉറപ്പും വോട്ടെടുപ്പിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടും. മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ധാരാളം ആൾക്കാർ സിപിഎമ്മിലുമുണ്ട് കോൺ​ഗ്രസിലുമുണ്ട്. അവരുമായി ചർച്ചകളും നടത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പുറത്തുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

0
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു. ചൊവ്വാഴ്ചയാണ്...

ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിച്ചു ; 48കാരി മരിച്ചു

0
ബംഗളൂരു: മൈസൂരു ജില്ലയിലെ മൂര്‍ബന്ദ് ഹില്‍സില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....

രാജ്കോട്ട് ​ഗെയിമിം​ഗ് സെന്റർ തീപിടുത്തം : 6 പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് –...

0
ഗാന്ധിന​ഗർ: ​ഗുജറാത്തിലെ​ ​രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച...

കേരളത്തിന് 21,253 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ ; മഴക്കെടുതിയിൽ...

0
തിരുവനന്തപുരം: കേരളത്തിന് 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ...