Monday, June 24, 2024 1:35 pm

ബെംഗളൂരുവിലെ നിശാപാര്‍ട്ടി ; ചലച്ചിത്ര നടി ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചെന്ന് പരിശോധനാ ഫലം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോ​ഗിച്ചതായി പരിശോധന ഫലം. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍. ഫാം ഹൗസില്‍നടന്ന പാർട്ടിയിൽ 73 പുരുഷൻമാരും 30 സ്ത്രീകളും പങ്കെടുത്തിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിൽ 59 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പടെ 86 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇവർക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) നോട്ടീസ് അയക്കും. റേവ് പാർട്ടിക്കിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഫാം ഹൗസില്‍ സി.സി.ബിയുടെ റെയ്ഡ്. എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു.

തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത സാംപിള്‍ പോലീസ് പരിശോധനക്കയച്ചത്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള സിനിമാ നടിമാർ, മോഡലുകൾ, ടെലിവിഷന്‍ താരങ്ങൾ, ഡി.ജെ.കൾ, ടെക്കികൾ, ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവർ എന്നിവർ ഉൾപ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്.

 

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ചന്ദ്രബാബു നായിഡു സർക്കാർ

0
അമരാവതി: അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ്...

കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ജലവിഭവ വകുപ്പ്...

0
കൊച്ചി : കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ...

കേരള വേണ്ട, കേരളം മതി : പ്രമേയം ഏകകണ്ഠേന പാസ്സാക്കി നിയമസഭ

0
തിരുവനന്തപുരം : ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം...

‘കൃഷ്ണാ ഗുരുവായൂരപ്പാ…’ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

0
ന്യൂ ഡൽഹി : മൂന്നാം മോദി സര്‍ക്കാരിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത്...