കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർവ്വീസ് സംഘടനകളടക്കം ഉയർത്തിയ ആശങ്കകൾ പരിഹരിച്ച് സുതാര്യമായ രീതിയിലാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പത്ത് വർഷത്തേയ്ക്ക് വിദേശ കമ്പനിക്ക് കുടിവെള്ള വിതരണ ചുമതല കൈമാറുന്ന പദ്ധതിയിൽ വാട്ടർ അതോറിറ്റിക്ക് തന്നെയാകും മുഖ്യ റോൾ എന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് ആദ്യമായി കുടിവെള്ള വിതരണ ചുമതല വാട്ടർ അതോറിറ്റിയിൽ നിന്ന് വിദേശ കമ്പനിക്ക് കൈമാറുന്ന പദ്ധതി.  സോയൂസ് എന്ന വിദേശ കമ്പനിക്ക് ടെണ്ടറിനേക്കാൾ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റർ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. 1.46 ലക്ഷം ഉപഭോക്താക്കൾക്ക് പുതിയ വാട്ടർ മീറ്റർ, പമ്പിംഗ് സ്റ്റേഷനുകളുടെ നവീകരണം, 190 ദശലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ പ്ലാന്‍റ് എന്നിവയാണ് പദ്ധതിയിലുള്ളത്. പിന്നാലെ തിരുവനന്തപുരത്തും എഡിബി വായ്പയിൽ തന്നെ ഇത് നടപ്പിലാക്കും. പമ്പിംഗ് മുതൽ ബില്ലിംഗ് വരെ സ്വകാര്യ മേഖയ്ക്ക് കൈമാറുന്നത് ജനവിരുദ്ധമെന്ന നിലപാടിൽ പ്രതിഷേധത്തിലാണ് കൊച്ചി കുടിവെള്ള സംരക്ഷണ സമിതിയും വാട്ടർ അതോറ്റിയിലെ സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള സർവ്വീസ് സംഘടനകളും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...