അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ചന്ദ്രബാബു നായിഡു സർക്കാർ

For full experience, Download our mobile application:
Get it on Google Play

അമരാവതി: അധികാരത്തിലെത്തിയതിന് പിന്നാലെ നാല് വാർത്താ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ടി.ഡി.പി സർക്കാർ. ടിവി9, എൻടിവി, 10ടിവി, സാക്ഷി ടിവി തുടങ്ങിയ ചാനലുകളുടെ പ്രവർത്തനം തടഞ്ഞുവെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രിമുതൽ ഈ ചാനലുകളുടെ സംപ്രേഷണം കേബിൾ ടി.വി ഓപ്പ​​റേറ്റേഴ്സ് നിർത്തിവെച്ചു​.സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം മൂലമാണ് ചാനലുകളുടെ സംപ്രേഷണം കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് പിൻവലിച്ചതെന്ന് വൈഎസ്ആർസിപി ആരോപിച്ചു. ഇത് സംബന്ധിച്ച് രാജ്യസഭാംഗം എസ് നിരഞ്ജൻ റെഡ്ഡി ട്രായ്ക്ക് പരാതി നൽകി. ടിഡിപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നിർബന്ധം മൂലമാണ് ആന്ധ്രാപ്രദേശ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഈ നാല് ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കിയതെന്ന് റെഡ്ഡി ട്രായ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചാനലാണ് സാക്ഷി.

വൈഎസ്ആർസിപി അനുകൂല മാധ്യമങ്ങളായി വിലയിരുത്തപ്പെടുന്ന ചാനലുകളാണിത്. എന്നാൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പുതന്നെ ചാനൽ വിലക്ക് വന്നതായിപ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർ പറഞ്ഞു.വൈ.എസ്.ആർ.സി.പി അധികാരത്തിലണ്ടായിരുന്ന കാലത്ത് മൂന്ന് ചാനലുകളെ നിയമസഭാ റിപ്പോർട്ടിങ്ങിൽ നിന്ന് ജഗൻമോഹൻ റെഡ്ഡി സർക്കാർ വിലക്കിയിരുന്നു. നാല് വർഷത്തിലേറെ നീണ്ട വിലക്ക് ടി.ഡി.പി സർക്കാർ അധികാരത്തിൽ വന്നയുടനെ നീക്കിയിരുന്നു. അതിന് പിന്നലെ വൈ.എസ്.ആർ.സിപിക്ക് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ചാനലുകൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...