Wednesday, June 26, 2024 6:25 am

ഇനി ക്യു പേടിക്കണ്ട ; പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏറ്റവും വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. ദുരുപയോഗം തടയാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് നിര്‍ബന്ധമാക്കിയേക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.മദ്യം വീടുകളില്‍ എത്തിക്കുന്നതു സംബന്ധിച്ച് കരട് തയ്യാറാക്കി സി.പി.എമ്മിലും ഇടതുമുന്നണിയിലുമടക്കം ചര്‍ച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം.

നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഒഡിഷയിലും 2020ല്‍ പശ്ചിമ ബംഗാളിലും നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ഇവിടെ എതിര്‍പ്പുണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്. കൊവിഡ് കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് ഹോം ഡെലിവറിയെക്കുറിച്ച് ആലോചിച്ചെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ ഉപേക്ഷിച്ചിരുന്നു.ജൂണ്‍ 13ന് ബാറുടമകളുടെയും മദ്യവിതരണ കമ്പനി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചിച്ചുണ്ട്. തുടര്‍ന്ന് ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമാകും ഡ്രൈ ഡേ ഒഴിവാക്കുന്നതിലും അന്തിമ തീരുമാനം. ബാറുടമകള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഒഴിവാക്കിയാല്‍ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന ആശങ്ക സര്‍ക്കാരിന് ഉണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​മൃ​ത​പാ​ൽ സിം​ഗ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല

0
ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​ക്ക​പ്പെ​ട്ട് അ​സ​മി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഖാ​ദൂ​ർ...

കെനിയൻ പാർലമെന്റ് പരിസരത്ത് സംഘർഷം; പിന്നാലെ വെ‍ടിവയ്പ്പ്, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

0
നെയ്റോബി: കെനിയയിൽ നികുതി വർധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം. പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ...

മനു തോമസിനെ പുറത്താക്കിയതല്ല ; വിശദികരണവുമായി എം.വി.ജയരാജൻ

0
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനുതോമസിനെ പാർട്ടി പുറത്താക്കിയതല്ലെന്ന് ജില്ലാ...

വേമ്പനാട്ടുകായലിന് ഒടുവിൽ ശാപമോക്ഷം ; വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റാൻ തീരുമാനം,...

0
കോട്ടയം: വേമ്പനാട്ടുകായലില്‍ വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റി ആഴം...