കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനുതോമസിനെ പാർട്ടി പുറത്താക്കിയതല്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞ 15 മാസമായി പാർട്ടി യോഗങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കാറില്ല. 2024ൽ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. അങ്ങനെ ഒഴിവായതാണ്. മറ്റെല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. മനുതോമസ് നൽകിയ ചില പരാതികൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ അതിൽ കഴമ്പോ തെളിവോയില്ലെന്ന് വ്യക്തമായി. ആരുടെയും പേര് പരാതിയിലുണ്ടായിരുന്നില്ല. പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടും മനുതോമസ് ആരുടെയും പേരെടുത്തു പറഞ്ഞ് പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്കും സി.പിഎമ്മിൽ യാതൊരു സ്ഥാനവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























