വേമ്പനാട്ടുകായലിന് ഒടുവിൽ ശാപമോക്ഷം ; വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റാൻ തീരുമാനം, സര്‍ക്കാര്‍ അനുമതി ഉടന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വേമ്പനാട്ടുകായലില്‍ വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റി ആഴം കൂട്ടുന്നു. മീനച്ചില്‍ ,പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം നിലവില്‍ കായലിന് ഉള്‍കൊള്ളാന്‍ കഴിയാതുള്ള വെള്ളപ്പൊക്കത്തിന് ഇതോടെ ശമനമാകും. കുപ്പതൊട്ടിയായ് മാറിയ കായല്‍ ശുദ്ധിയാകുന്നത് മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കും. കായല്‍ ടൂറിസത്തിനും പ്രോത്സാഹനമാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് കണ്ടെത്താനാണ് വേമ്പനാട്ടു കായലില്‍ ഡ്രഡ്ജിംഗിന് സര്‍ക്കാര്‍ നീക്കം.വേമ്പനാട്ടുകായലില്‍സ്ഥിരമായ് ഡ്രഡ്ജിംഗ് നടത്തണമെന്നത് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായിട്ടും നടപടിയൊന്നും ഇല്ലായിരുന്നു.

ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ മണ്ണിന് വേമ്പനാട്ട് കായല്‍ ഡ്രഡ്ജ് ചെയ്യാന്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഖനനാനുമതിയ്ക്കുള്ള ശുപാര്‍ശയ്ക്കു പുറമേ മീനച്ചില്‍ മീനന്തലയാര്‍ നദീസംയോജന പദ്ധതി സംഘാടകരും ഡ്രഡ്ജിംഗ് ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി പ്രശ്‌നമാകുമെന്നതിനാല്‍ കുന്നോ,മലകളോ ഇടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേമ്പനാട്ടു കായലില്‍ അടിഞ്ഞു കൂടികിടക്കുന്ന ടണ്‍ കണക്കിന് മണ്ണും ചെളിയും നീക്കം ചെയ്യുന്ന ആലോചന ശക്തമായത്. പരിസ്ഥിതി പ്രശ്‌നം ഉണ്ടാകാത്തതിനാല്‍ സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...