കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജി വച്ചതിന് പിന്നാലെ പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോന് എതിരെ നടൻ ബാബുരാജ്. വാർഷിക കണക്കുകളെല്ലാം തെറ്റായിരുന്നുവെന്നും കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും ബാബുരാജ് പറയുന്നു. ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിക്കുകയായിരുന്നുവെന്നും അതിവിടെ തന്നെ പൊളിച്ചടുക്കി എന്നും ബാബുരാജ് പറഞ്ഞു. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിംഗ് ടു ഡു വിത്ത് അമ്മ എന്നു പറയുന്ന പ്രസിഡണ്ടിനെ കൊണ്ട് എങ്ങനെ സ്ത്രീകൾക്ക് നീതി കിട്ടും എന്നും ബാബുരാജ് ചോദിക്കുന്നു. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും നടൻ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























