തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോൾ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെൽത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും മൂന്നുദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകി.

ഞായറാഴ്ച തിരുവള്ളൂർ ജില്ലയിലെ പെരിയപാളയത്തെ കണ്ണിഗൈപേരിലുള്ള സെൻ്റ് പീറ്റർ ആൻ്റ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സിലാണ് വാതകച്ചോർച്ച ഉണ്ടായത്. പ്രൊസസിങ് യൂണിറ്റിൽനിന്ന് അമോണിയ ചോരുകയും പരിസരപ്രദേശങ്ങളിൽ വ്യാപിക്കുകയുമായിരുന്നു. അമോണിയ ശ്വസിച്ച് നിരവധി ജീവനക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ചിലരുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നതായും റിപ്പോർട്ടുണ്ട്. 70ലധികം ജീവനക്കാരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചെന്നൈയിലെ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേരെയും വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ഒൻപത് സ്ത്രീകളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...