തങ്ങളെ അടിച്ച ഒരു പോലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തങ്ങളെ അടിച്ച ഒരു പോലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി. പണ്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പോലീസ് വളഞ്ഞിട്ട് അടിച്ചു. ആ പോലീസുകാരനെ ആഭ്യന്തരമന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു. രമേശ്‌ ചെന്നിത്തലയെ വേദിയിൽ ഇരുത്തിയാണ് കെ സി വേണുഗോപാലിന്റെ പരാമർശംഅടിച്ച ഒരാളെയും മറക്കില്ല. അവരുടെ തലയിൽ തൊപ്പി കാണരുത് എന്നാണ് കോൺഗ്രസുകാരുടെ ആഗ്രഹം. ആ പോലീസുകാരൊക്കെ ഇപ്പൊ കോണ്ഗ്രസ് നേതാക്കളുടെ വീടുകൾ കയറി ഇറങ്ങുകയാണ്. എന്റെ മുന്നിലും വരും. ഒരു വിട്ടുവീഴ്ചയും ഒരു പോലീസുകാരനോടും ഉണ്ടാവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. അതേസമയം ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പോലീസുകാര്‍ക്ക് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കി.

ആംബുലന്‍സുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലന്‍സുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാനമുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ പിടികൂടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ബജറ്റില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളര്‍ച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയര്‍ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതല്‍ വേണമെന്നുണ്ടായിരുന്നു.

കയര്‍ മേഖലയില്‍ വളരെയേറെ പരിഷ്‌കരണം വേണം. പ്രതിസന്ധി പരിഹരിക്കാന്‍ പ്രായോഗിക സമീപനമുണ്ടാകും. കയര്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ ഇനിയില്ല.പരസ്യം നല്‍കുന്നതും വേണ്ടെന്ന് നിര്‍ദേശം നല്‍കി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല. കടത്തില്‍ മുങ്ങി കിടക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. കെ കെ മഹേശന്റെ ആത്മഹത്യയില്‍ പരാതികള്‍ ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. അതിന്റെ പകര്‍പ്പ് ലഭിച്ചതായും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...